Monday 15 October 2007

ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം (1931 ഒക്‌ടോബര്‍ 15 -

ബഹിരാകാശ സാങ്കേതികവിദ്യാ വിദഗ്‌ദന്‍, ഭരണാധികാരി, എഴുത്തുകാരന്‍, അധ്യാപകന്‍, ഭാവിയെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി കാണുന്ന ആസൂത്രണവിദഗ്‌ദന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയനാണ്‌ ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം.രാഷ്‌ട്രപതി പദവിയിലെത്തും മുന്‍പെ തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്‌ക്ക്‌ അര്‍ഹനായി. ഭാരതത്തെ 2020ല്‍ വികസിതരാജ്യമാക്കാനുള്ള യത്‌നത്തിന്റെ അടിത്തറ യുണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു.

മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ക്ക്‌ ചെറുബോട്ടുകള്‍ വാടകയ്‌ക്ക്‌ കൊടുത്ത്‌ വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന ജൈനില്ലാബ്‌ദീന്റെയും ആഷിയാമ്മയുടെയും മകനായി തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ ധനുഷ്‌കോടി എന്ന സ്ഥലത്ത്‌ 1931 ഒക്‌ടോബര്‍ 15 തീയതി ജനിച്ചു. സത്യസന്ധത,മതേതരത്വഭാവന എന്നിവ ബാല്യത്തില്‍ തന്നെ പിതാവില്‍ നിന്നും സ്വായത്തമാക്കി.പഠനച്ചിലവിനായി പത്രവിതരണ ജോലി ഏറ്റെടുത്തത്‌ അത്മകഥയില്‍ വിവരിക്കുന്നുണ്ട്‌.


ഹൈസ്‌കൂള്‍ പഠനത്തിനായി പോകുമ്പോള്‍ അച്ഛന്റെ ഉപദേശം ഇതായിരുന്നു. "അബുള്‍, വളരാനായി നീ ഇവിടം വിട്ടു പോകണം എന്നെനിക്കറിയാം.സൂര്യകിരണം തേടി കടല്‍കാക്കകള്‍ കൂടുവിട്ട്‌ പറന്നുയരുന്നില്ലേ.അതുപോലെ ഓര്‍മ്മകളുടെ ഈ സ്ഥലം വിട്ട്‌, നിന്റെ വലിയ ആഗ്രഹങ്ങള്‍ നേടുന്നതിനായി വളരെ വിശാലമായ ലോകത്തേക്ക്‌ നീ പോകണം ഞങ്ങളുടെ സ്‌നേഹം നിനക്ക്‌ ചങ്ങലയാകരുത്‌."


ബിരുദ പഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്‌ കോളജിലെത്തി,തുടര്‍ന്ന്‌ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗിലെ ഉപരി പഠനത്തിനായി മദ്രാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേര്‍ന്നു. എയര്‍ഫോഴ്‌സിലെ പൈലറ്റാകാനായിരുന്നു അബ്‌ദുള്‍ കലാമിന്‌ ആഗ്രഹം ഇതിലേക്കായി ഡെറാഡൂണിലെ എയര്‍ഫോഴ്‌സ്‌ സെലക്ഷന്‍ ബോര്‍ഡിന്‌ മുന്നെ ഹാജരായെങ്കിലും തിരഞ്ഞടുക്കപ്പെട്ടില്ല.


പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡയറക്‌ടറേറ്റ്‌ ഓഫ്‌ ടെക്‌നിക്കല്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ പ്രൊഡക്ഷനില്‍ സീനിയര്‍ സയന്റിഫിക്‌ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യയുടെ ലോകത്ത്‌ സമാനതകളില്ലാത്ത ഒരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു ഇവിടെ. 1962 ല്‍ ഇന്ത്യന്‍ കമ്മറ്റി ഫോര്‍ സ്‌പെയ്‌സ്‌ റിസര്‍ച്ചില്‍ റോക്കറ്റ്‌ എന്‍ജിനീയറായി ചേര്‍ന്നു.പിന്നീടുള്ള പ്രധാന ഉത്തരവാദിത്വം അയിടെ അരംഭിച്ച തിരുവനന്തപുരത്തെ തുമ്പ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നതായിരുന്നു.1969 ആഗസ്‌ത്‌ 15നാണ്‌ ആണവോര്‍ജ വകുപ്പിന്‌ കീഴില്‍ ഐ.എസ്‌.ആര്‍.ഓ രൂപം കൊണ്ടത്‌.പിന്നീടുള്ള ഔദ്യോഗിക ജീവിതം ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങളായ തിരുവനന്തപുരം,ഹൈദരാബാദ്‌,ബാംഗ്ലൂര്‍ എന്നിവടങ്ങളിലായിരുന്നു. പ്രൊഫസര്‍ വിക്രം സാരാഭായുടെ സംഘാംഗമായി ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ തുടക്കത്തിലേ പങ്കെടുക്കാനായത്‌ പില്‌ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കി.തദ്ദേശീയമായി ബഹിരാകാശ-പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു മുഖ്യ ഉദ്ദേശ്യം.


എസ്‌.എല്‍.വി 3 ന്റെ രൂപകല്‌പനയ്‌ക്കും വികസനത്തിനുമുള്ള ടീമിന്റെ നേതൃത്വം വഹിക്കാനായത്‌ ഡോ.കലാമിന്റെ പ്രൊഫഷണല്‍ ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. എസ്‌.എല്‍.വി 3 ഉപയോഗിച്ച്‌ കൃത്രിമോപഗ്രഹമായ രോഹിണി1 നെ 1980 ജൂലൈ 18ന്‌ ഭ്രമണപഥത്തിലെത്തിച്ചത്‌ ബഹിരാകാശ രംഗത്തെ അവിസ്‌മരണീയ നേട്ടമായി. 1982ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (DRDO) ഡയറക്‌ടറായി നീയമിക്കപ്പെട്ടു.ഈ സമയത്ത്‌ നിരവധി പദ്ധതികള്‍ക്ക്‌ രൂപം കൊടുത്തു.അഗ്നി,പ്രഥ്വി എന്നീ മിസൈലുകള്‍ ഉദാഹരണം.


1992 ജൂലൈ മുതല്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്‌ടാവായി, വിവിധ മിസൈല്‍ പദ്ധതികള്‍ക്കും പൊക്രാന്‍ ആണവ പരീക്ഷണത്തിനും രൂപം നല്‍കാന്‍ ഈകാലഘട്ടത്തില്‍ സാധിച്ചു.ഇതിനിടെ 2020 ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടാനുള്ള സമിതിക്ക്‌ നേതൃത്വം കൊടുത്തു. Chairman of Technology Information, Forecasting and Assessment Council (TIFAC).എല്ലാ മേഖലയിലേയും വിദഗ്‌ദരെ പങ്കെടുപ്പിച്ചു കൊണ്ട്‌ തയാറാക്കിയ ദര്‍ശന രേഖ പിന്നിട്‌ രാഷ്‌ട്രപതിയായപ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. 1999 നവംബര്‍ 25ന്‌ കാബിനറ്റ്‌ മന്ത്രിയുടെ റാങ്കോടെ കേന്ദ്ര സര്‍ക്കാരിന്റ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവായി നീയമിക്കപ്പെട്ടു. 2001 നവംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി (Professor,Technology&Societal Transformation) പ്രീയപ്പെട്ട അധ്യാപന ജോലിയിലേക്കെത്തി.


2002 ജൂലൈ 25 ന്‌ ഭാരതത്തിന്റെ രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.
ബഹുമതികള്
‍മുപ്പതോളം സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റ്‌ നല്‍കി ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിനെ ആദരിച്ചിട്ടുണ്ട്‌. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ പത്മ ഭൂഷണ്‍(1981), പത്മ വിഭൂഷണ്‍(1990), ഭാരത്‌ രത്‌ന(1997) എന്നിവ ലഭിച്ചിട്ടുണ്ട്‌.


പുസ്‌തകങ്ങള്‍

"Wings of Fire"

"India 2020 - A Vision for the New Millennium"

"My journey"

"Ignited Minds-Unleashing the power within India"

വെബ്‌ സൈറ്റ്‌



ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിന്റെ പ്രശസ്‌തമായ വാചകം

"The dream is not what you see in sleep. Dream is the thing which doesn't let u sleep"

8 comments:

വി.കെ. ആദര്‍ശ്‌ said...

ബഹിരാകാശ സാങ്കേതികവിദ്യാ വിദഗ്‌ദന്‍, ഭരണാധികാരി, എഴുത്തുകാരന്‍, അധ്യാപകന്‍, ഭാവിയെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി കാണുന്ന ആസൂത്രണവിദഗ്‌ദന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയനാണ്‌ ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം.രാഷ്‌ട്രപതി പദവിയിലെത്തും മുന്‍പെ തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്‌ക്ക്‌ അര്‍ഹനായി

Roby said...

അബ്ദുള്‍ കലാമിനെ ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണം മനസ്സിലായില്ല.
അദ്ദേഹം എന്‍ജിനീയര്‍ ആയാണ്‌ ജോലി തുടങിയത്‌...ഒരു ഗവേഷണ പ്രബന്ധം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. അങനെയൊരാള്‍ എങനെയാണ്‌ ശാസ്ത്രജ്ഞനാവുക?
കലാം ഒരു technologist കൂടി അല്ലായിരുന്നു എന്നു പറയാം.
വേണമെങ്കില്‍ technocrat എന്നു വിശേഷിപ്പിക്കാം

യാഥാര്‍ഥ്യ ബോധത്തോടെ ഭാവിയെ നോക്കി കാണുന്ന ആളായിരുന്നെങ്കില്‍ അദ്ദേഹം കേരളത്തിന്റെ വികസനത്തിനായി 10 കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അതില്‍ ക്രിഷി(agriculture)(ക്ഷമിക്കണം ഇളമൊഴിയിലാണ്‌) യും മത്‌സ്യബന്ധനവും ഉന്ടായിരുന്നില്ല എന്നത് എങ്ങനെ വിശദീകരിക്കും...

കലാമിന്റെ ഇന്ത്യ 2020 ലേഖനങ്ങളില്‍ മുന്നോട്ടു വെച്ച ആശയങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൂലിയെഴുത്തുകാരനെ ആണ്‌ ഓര്‍മ്മിപ്പിച്ചത്‌

അദ്ദേഹത്തിന്റെ കാലത്താണല്ലോ seed bill, patent bill എന്നിവ പാസ്സായത്...അപാര ദീര്‍ഘവീക്ഷണം

വി. കെ ആദര്‍ശ് said...

റോബി. പറഞ്ഞതു പൂര്‍ണ്ണമായും ശരിയാണ്. ഞാന്‍ എ.പി.ജെ അബ്ദുള്‍ കലാം എന്ന ഇന്ത്യ കണ്ട മികച്ച ഒരു എഞ്ചിനീയര്‍ എന്നേ പരാമര്‍ശിച്ചിട്ടുള്ളൂ. ഒന്നു ശ്രദ്ധിച്ചു വായിച്ചേ. കലാം രാഷ്ട്രപതി ആയ സമയത്തു തന്നെ ഡോ.സി.എന്‍.ആര്‍ റാവു ഇദ്ദേഹം ശാസ്ത്രഞ്ജനല്ല എന്ന ചര്‍ച്ച തുടങ്ങി വച്ചിരുന്നു.

ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച സമിതിയുടെ അദ്ധ്യക്ഷനായ രജീന്ദ്ര പച്ചൂരിയെയും നമ്മള്‍ പരിസ്തിഥി ശാസ്ത്രഞ്ജന്‍ എന്നാണല്ലോ വിളിക്കുന്നെ. അദ്ദേഹം ഒരു എഞ്ചിനീയര്‍ ആണെന്നതാണ് സത്യം. പിന്നെ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നു പോലും പറയാറില്ല.ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ സയന്‍സ് എന്നാണ് വിശേഷിപ്പിക്കുക.എത്രയോ എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാര ലബ്ധി ഉണ്ടായിട്ടുണ്ട്. കമന്റിലൂടെയെങ്കിലും അബ്ദുള്‍ കലാമിന്റെ ശാസ്ത്രഞ്ജനെന്ന പദവി ചര്‍ച്ച യായതില്‍ അഭിമാനിക്കുന്നു. കുട്ടികളെ ഉദ്ദേശിച്ചു ഞാന്‍ സൌകര്യത്തിനു അവര്‍ക്കു (നമുക്കും)പ്രീയപ്പെട്ട കലാം അങ്കിളിനെ ചേര്‍ത്തുവെന്നെയുള്ളൂ. അല്ലാതെ സാഹായെ ക്കുറിച്ചും ജി.എന്‍ രാമചന്ദ്രനെ കുറിച്ചും പറഞ്ഞാല്‍ കുട്ടികള്‍ അത്രക്കു ആകര്‍ഷിക്കണം എന്നില്ല. കലാം ഒരു ഗവേഷണ പ്രബന്ധം പോലും ദേശീയ/അന്തര്‍ദ്ദേശീയ ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലങ്കിലും അദ്ദേഹത്തെ നമ്മുടെ മാധ്യമങ്ങള്‍ ശാസ്ത്രഞ്ജനായി വിലയിരുത്തുന്നു.

പിന്നെ റോബി പറഞ്ഞ “കലാമിന്റെ ഇന്ത്യ 2020 ലേഖനങ്ങളില്‍ മുന്നോട്ടു വെച്ച ആശയങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൂലിയെഴുത്തുകാരനെ ആണ്‌ ഓര്‍മ്മിപ്പിച്ചത്‌“ എന്ന വാദത്തൊടു പൂര്‍ണ്ണമായും വിയോജിക്കുന്നു. ഇതിനു മുന്‍പും ഇപ്പോഴും നമുക്കു രാഷ്ട്രപതിമാര്‍ ഉണ്ടായിട്ടുണ്ടല്ലോ. എത്രയോ പ്രസംഗങ്ങള്‍ നടത്തി സ്ഥലം വിട്ടിരിക്കുന്നു. അവരില്‍ നിന്നും എത്രയോ ഭിന്നമാണ് ഡോ.കലാം. ബില്‍ ഗേറ്റ്സ് സന്ദര്‍ശിച്ചപ്പോള്‍ മുഖത്തു നോക്കി തന്നെ സ്വതന്ത്ര സോഫ്ട് വെയറിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. ബില്‍ ഗേറ്റ്സ് ഇട്ടു തരുന്ന നക്കാ പിച്ച സഹായത്തിനായി അമേരിക്കന്‍ പ്രസിഡന്റ് പോലും ഇങ്ങനെ പറയും എന്നു തൊനുന്നില്ല. ലോകമൊട്ടാകെ യുള്ള സ്വതന്ത്ര സോഫ്ട് വെയര്‍ കൂട്ടായ്മകള്‍ ഡോ.കലാമിന്റെ സ്വതന്ത്ര സോഫ്ട് വെയര്‍ ഇന്ത്യ പോലുള്ള രാജ്യത്തിന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമാണന്ന പ്രസംഗം പരിഭാഷ പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരുന്നു.

പിന്നെ കലാം കുത്തകകളെ അല്ല സഹായിക്കുന്നതെന്ന വാദം ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താം. നമുക്ക് പിന്നീട് ബ്ലോഗില്‍ തന്നെ അതിനു തുടക്കമിടാം.
താങ്കളുടെ ഇടപെടലിനു നല്ല നമസ്കാരം.

Viswaprabha said...

പ്രിയ റോബീ,

ഗവേഷണപ്രബന്ധങ്ങള്‍ എഴുതിയിട്ടല്ല ഒരുവന്‍ ശാസ്ത്രജ്ഞനാവുന്നത്. ലോകം കണ്ട, ലോകം ആദരപൂര്‍വ്വം ഓര്‍ക്കുന്ന ഏറ്റവും മഹാന്മാരായ ശാസ്ത്രജ്ഞന്മാര്‍ പലരും ഗവേഷണപ്രബന്ധം പോയിട്ട് ഒരു പുസ്തകം വരെ എഴുതിയിട്ടില്ല.

ശാസ്ത്രജ്ഞന്‍ ആവുക എന്നത് ശാസ്ത്രത്തോട് സദാ ഉന്മുഖതയുള്ള ഒരു മനോഭാവം വളര്‍ത്തിയെടുക്കുക എന്നതാണ്. ആ നിലയ്ക്ക് നമ്മുടെ ഓരോ കുട്ടികളേയും ഓരോ ശാസ്ത്രജ്ഞനോ ശാസ്ത്രജ്ഞയോ ആയി വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയണം. നിര്‍ഭാഗ്യവശാല്‍ ഇപ്പോളത്തെ സ്കൂള്‍ വിദ്യാഭ്യാസരീതികള്‍ ആ ലക്ഷ്യത്തിനു നേരെ വിപരീതമായാണു പോകുന്നതെന്ന് ഉറപ്പായും പറയാന്‍ കഴിയും.


അബ്ദുല്‍കലാം ആസാദിന്റെ vision വളരെ മഹത്തായതാണെന്ന് ‍ സമ്മതിക്കുകതന്നെ വേണം. ഒരു പക്ഷേ അദ്ദേഹം ചെയ്യരുതായിരുന്ന ഒരു കാര്യം ഇന്ത്യയുടെ പ്രസിഡണ്ട് എന്ന പദവി സ്വീകരിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണപഥങ്ങള്‍ ഏറ്റവും ഫലവത്തായി നടപ്പിലാക്കാന്‍ കൂടുതല്‍ യോജിക്കുമായിരുന്നത് ഭേദം മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗമാവുക എന്നതായിരുന്നു എന്റെ വ്യക്തിപരമായ തോന്നല്‍.

കേരളത്തിനുവേണ്ടി അദ്ദേഹം നിര്‍ദ്ദേശിച്ച 20 ഇന പരിപാടിയില്‍ കൃഷിയും മത്സ്യബന്ധനവും ഇല്ലെന്ന് ആരു പറഞ്ഞു? എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ ലിസ്റ്റിലെ ഏറ്റവും മികച്ച ഒരു പോയിന്റ് വളരെ വിശാലവും ബൃഹത്തുമായ ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ സാദ്ധ്യതകള്‍ ചൂഷണം ചെയ്യുന്നതിനെപ്പറ്റിയായിരുന്നു.

നവസാമ്പത്തികലോകത്തില്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍, നമുക്കു സ്വയം‌പര്യാപ്തത വരുത്താവുന്ന, (ഇപ്പോളത്തെപ്പോലെ കേരളത്തിലെ ഓരോ തലയ്ക്കും പ്രതിമാസം 500 രൂപയെങ്കിലും വെച്ച് മറുനാടന്‍ മലയാളികള്‍ സംഭാവന കൊടുക്കുന്നതും അതില്‍നിന്നും ഊറ്റിക്കുടിച്ച് ആരൊക്കെയോ കൊഴുത്തുതടിക്കുന്നതുമല്ല സ്വയം പര്യാപ്തത) ഏറെ ചിന്തിച്ചുറപ്പിച്ച് മാത്രം ക്രോഢീകരിക്കാവുന്ന പദ്ധതികളായിരുന്നു അദ്ദേഹം കേരളത്തിനോട് സ്വപ്നം കാണാനും യാഥാര്‍ത്ഥ്യമാക്കാനും ആഹ്വാനം ചെയ്തിരുന്നത്.

റോബി പറയുന്ന മറ്റു കാര്യങ്ങള്‍ ശാസ്ത്രസംബന്ധമല്ല. രാഷ്ട്രീയവും സാമൂഹ്യവുമാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യുക ഈ ബ്ലോഗിന്റെ ഉദ്ദേശ്യമല്ല എന്നു തോന്നുന്നു.

Roby said...

ആദര്‍ശ്‌,
കലാം ശസ്ത്രജ്ഞനാണ്‌ എന്ന direct hint ലേഖനത്തിലില്ല. പക്ഷെ, ബ്ലോഗിന്റെ പേര്‌..അതു തരുന്ന സൂചന..

വിശ്വപ്രഭേ,
താങ്കളുടെ ആദര്‍ശങ്ങള്‍ ഇഷ്ടപ്പെട്ടു. ഈ ശാസ്ത്രത്തോടുള്ള ഉന്മുഖത എന്തെന്നൊന്നു വിശദീകരിക്കാമോ?
ഞാന്‍ മനസ്സിലാക്കിയതിനനുസരിച്ച്‌, ഈ ഉന്മുഖത മാത്രമാനുള്ളതെങ്കില്‍ അവന്‍ ശാസ്ത്രവിദ്യാര്‍ഥി മാത്രമയിരിക്കും, ശാസ്ത്രജ്ഞനാവില്ല. ആത്യന്തികമായി ജ്ഞാനോത്‌പാദനം തന്നെയാണ്‌ criteria. ശാസ്ത്രത്തില്‍ എന്തു ചെയ്യുന്നു എന്തിനു ചെയ്യുന്നു എന്നതു പോലെ, ഒരു പക്ഷേ അതിനേക്കാള്‍ പ്രധാനമാണ്‌ എങ്ങനെ ചെയ്യുന്നു എന്നുള്ളത്‌...ഈ പ്രവൃത്തിയുടെ രീതിയാണ്‌ അതിനെ scientific ആക്കുന്നത്‌. അതില്‍ പ്രധാനമാണ്‌ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായി Document ചെയ്യുക എന്നത്‌. ഒരുവന്‍ അതു ചെയ്യുന്നില്ലെങ്കില്‍ അവന്റെ രീതി scientific അല്ല. ഇത്രയും പറഞ്ഞത്‌ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ദ്യോതിപ്പിക്കാനാണ്‌.
ഇനി, ഒരു ഗവേഷണ പ്രബന്ധമോ പുസ്തകമോ എഴുതാത്ത ലോകം ആദരവോടെ നോക്കുന്ന ചില ശാസ്ത്രജ്ഞന്മാരുടെ പേര്‌ പറഞ്ഞു തരാമോ..? എനിക്കറിയില്ല അതു കൊണ്ടാണ്‌.
തീയും ചക്രവും വൈക്കോലും ഒക്കെ കണ്ടു പിടിച്ചത്‌ വലിയ കണ്ടുപിടിത്തങ്ങളാണ്‌..പക്ഷേ അതൊക്കെ ഒരൊറ്റ വ്യക്തിയുടെ സംഭാവനയായി പരിഗണിക്കാറില്ലല്ലോ...അതു കൊണ്ട്‌ ആ കാലഘട്ടത്തിലേതല്ലാത്ത ചിലരുടെ പേര്‌...കഴിയുമെങ്കില്‍ കലാമിന്റെ കാലഘട്ടത്തിലെ ഒരു പേര്‌...

ഇനി മറ്റു വിഷയങ്ങള്‍, വിശ്വപ്രഭ പറഞ്ഞപ്പോഴാണ്‌ മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ എനിക്കും സംശയം തോന്നിയത്‌...രണ്ടു കൊല്ലം മുന്‍പ്‌ വായിച്ച ഓര്‍മ്മയില്‍ നിന്നും പറഞ്ഞതാണ്‌...ഏതായാലും കൃഷി അതിലില്ല എന്നുറപ്പാണ്‌.

ആദര്‍ശ്‌ പറഞ്ഞ ആ കാര്യം തന്നെയാണ്‌ എന്റെയും വിഷമം...കുട്ടികള്‍ക്ക്‌ പ്രിയങ്കരനായ കലാം അങ്കിള്‍...
കലാം ഒരു തരത്തിലും കുട്ടികള്‍ക്ക്‌ മാതൃകയാവാന്‍ പാടില്ലാത്ത ഒരാളാണ്‌. കലാമിന്റെ മുഖ്യ സംഭാവന പൊക്രാന്‍ അണുപരീക്ഷണവും ഇന്ത്യയുടെ മിസ്സെയില്‍ ടെക്‌നോളജിയുമാണ്‌..ഇതു രണ്ടും കൂടുതല്‍ sophisticated ആയി ഒരാളെ കൊല്ലാം എന്നുള്ള അന്വേഷണമല്ലേ...ഒരാളെ കൊല്ലുന്നത്‌, അത്‌ ഏത്‌ ideology യുടെ പേരിലാണെങ്കിലും കൊലപാതകം തന്നെയാണെന്നാണ്‌ എന്റെ അഭിപ്രായം. അപ്പോള്‍ അങ്ങനെ ഒരന്വേഷണത്തിനു വേണ്ടി ജീവിതവും കഴിവുകളും വിനിയോഗിച്ച ഒരാള്‍ നല്ല മനുഷ്യനാണോ..? അയാള്‍ എന്തു സുവിശേഷം തന്നെ പറഞ്ഞാലും...

nalan::നളന്‍ said...

സായി ബാബയെ endorse ചെയ്യു‌മ്പോള്‍ അത് അയാളുടെ മാജിക്കുള്‍പ്പടെയാണു ചെയ്യുന്നത്.
ഇനി കലാമിനിതിലെ തട്ടിപ്പ് അറിയില്ലെന്നുണ്ടോ, അതോ അത്രയ്ക്കു ശാസ്ത്രബോധം ഇല്ലെന്നാണോ, അതോ സത്യസന്ധതയുടെ പ്രശ്നമാണോ? (ക്ഷമിക്കണം സത്യസന്ധത കലാമില്‍ attribute ചെയ്തതുകൊണ്ടു ചോദിച്ചതാണു)

Pramod.KM said...

സയന്‍സിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് റോബി പറഞ്ഞ കമന്റുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.:)

Anonymous said...

The standard and most accepted way to judge someones scientific credentials are ultimately reviewing his/her contribution to the field of science/technology. It seems everyone agree with the fact that Dr. Kalam has contributed nothing significant to the field of fundamental research.

The media has painted him as "India's missile man", implying he is a great technocrat/engineer. But the fact indicates just the opposite. As Princeton-based physicist M.V. Ramana says, Mr Kalam tends to "dress up even mediocre work with the Tricolour to pass it off as a great achievement."

An article by Praful Bidwai on Mr. Kalam says,

"The performance of the two government institutions closest to him, Indian Space Research Organisation and Defence Research and Development Organisation, has been deeply unsatisfactory. their most important achievement has been the Space Launch Vehicle rocket in the 1970s. But this used an imported, not Indian, guidance system. The SLV-3 was the base (actually, the first of two stages) for the original Agni (range, 1,500-2,500 km). But that Agni model went through three tests one success, one failure,and one "limited success" (i.e. partial failure) before being declared a "technology demonstrator", rather than a prototype that would fly. The longer range Agni-II and wholly new Agni-I were largly after Mr. Kalam quit the DRDO."

Kalam's comments on India's socio-economic and environmental problems betrays his extreme naivety, as well as lack of awareness on scientific methodology. In short, I think Mr. Kalam was a projected by corporate media and their right wing politics, since his image gives a face to the neo-liberal ideology that they stand for.

Raghu